ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. തിങ്കളാഴ്ചയാണ് പവന്‍ ഗുപ്ത ദയാഹര്‍ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.
പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. പിന്നീട് ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം.
Post Your Comments