Latest NewsIndiaNews

നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി : സുപ്രീം കോടതി തീരുമാനമിങ്ങനെ

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ല, ശിക്ഷയിൽ ഇളവുകൾ ലഭിക്കണം എന്നു അവശ്യപ്പെട്ടായിരുന്നു ഹർജി. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനപരിശോധന ഹർജി ജനുവരി 31നും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി പവന്‍ ഗുപ്‍ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്‍റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകൻ ആയുധമാക്കുന്നു. നിയമത്തിന്‍റെ എല്ലാ വഴികളും അവസാനിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാനുള്ള ശ്രമത്തിലാണ് പ്രതികൾ. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയിൽ നൽകിയ ഹര്‍ജിയിൽ ഇതുവരെ തീരുമാനം.

Also read : നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? : വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? ഇത് നീതിയല്ല..വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതി ജഡ്ജി

2012 ഡിസംബര്‍ 16നാണ് ഡൽഹിയിൽ 23 കാരിയെ ഇവര്‍ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ലോകത്തെ നടുക്കിയ ആ സംഭവത്തിലാണ് കുറ്റവാളികളെ നാളെ തൂക്കിലേറ്റുക. നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് പ്രതികളെ തൂക്കിലേറ്റാൻ തീഹാർ ജയിൽ തയാറായിട്ടുണ്ട്. ആരാച്ചാര്‍ പവൻ കുമാര്‍ ജയിലിൽ ഡമ്മി പരീക്ഷണവും പൂര്‍ത്തിയാക്കി. മൂന്ന് തവണ വധ ശിക്ഷ നടപ്പാക്കേണ്ട തീയതി മാറ്റി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button