Latest NewsKeralaNews

രാജ്യത്ത് ഉണ്ടാകുന്ന കലാപങ്ങളുടെ പിന്നില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ട് : കേരളം മതഭീകരരുടെ താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഉണ്ടാകുന്ന കലാപങ്ങളുടെ പിന്നില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ട്, കേരളം മതഭീകരരുടെ താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം ഇപ്പോള്‍ ഭീകരരുടെ പരിശീലന കേന്ദ്രങ്ങളാണ്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതെന്നും, കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചീറ്റി പോയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തിലെ ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി ഉണ്ടാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button