ടോക്കിയോ: കോവിഡ് 19 ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാനുള്ള ശ്രമവുമായി ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടക്കേഡ ഫാർമസ്യൂട്ടിക്കൽ കോ. വാർത്താക്കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഭേദമായവരിൽ നിന്നും രക്തം എടുത്താണ് മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണം നടത്തുന്നത്. വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരിൽ ഉൽപാദിക്കപ്പെട്ടിട്ടുണ്ടാകാം എന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു പരീക്ഷണം.
പരീക്ഷണവുമായി ബന്ധപ്പെട്ട് യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ ആരോഗ്യ സംഘനകളും ഏജൻസികളുമായി ചർച്ച നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റു കമ്പനികളുടെ സഹായം തേടുമെന്നും ടക്കേഡ അറിയിച്ചിട്ടുണ്ട്.
Post Your Comments