തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ ഭാര്യ ജസ്‍ലയ്ക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം. മുൻപ് ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്പെഷൻ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിടുകയും ചെയ്‌തിരുന്നു.
Post Your Comments