റിയാദ് : സൗദി -ഇന്ത്യ സുരക്ഷാ സഹകരണ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രി ഡോ. ഇസ്സാം ബിന്‍ സാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ അനധികൃത കടത്ത് നേരിടുന്നതിന് സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണാപത്രവും റിയാദിലെ അല്‍ യമാമ പാലസില്‍ സൗദി രാജാവ് കിംഗ് സല്‍മാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശീയ കുറ്റകൃത്യങ്ങള്‍, തീവ്രവാദം, തീവ്രവാദത്തിനുള്ള ധനസഹായം, സൗദി പബ്ലിക് പ്രോസിക്യൂഷനും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള പണമിടപാട് എന്നിവ തടയുന്നതിനുള്ള സഹകരണത്തിന്റെ കരട് മെമ്മോറാണ്ടം സംബന്ധിച്ച് അതാത് രാജ്യങ്ങളിലെ അധികാരികളുമായി ചര്‍ച്ചചെയ്ത് ഉഭയകക്ഷി കരാറില്‍ ഒപ്പിടാനും മന്ത്രിസഭ അറ്റോര്‍ണി ജനറലിനെ അധികാരപ്പെടുത്തി.
Post Your Comments