തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിനായി കേരളവും കർണായകയും തമ്മിൽ അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ചു. പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് കരാർ പ്രധാനമായും മുന്നോട്ടു വെയ്ക്കുന്നത്. മനുഷ്യ-മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തൽ, സംഘർഷത്തിന്റെ കാരണം കണ്ടെത്തൽ, പ്രശ്നങ്ങളിൽ ഇടപെടുന്നതിലെ കാല താമസമൊഴിവാക്കൽ, വിവരം വേഗത്തിൽ കൈമാറൽ തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇവർ മുന്നോട്ടു വെയ്ക്കുന്നത്. ബന്ദിപ്പുർ ടൈഗർ റിസർവിൽ നടന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ിതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കേരള വനംമന്ത്രി എ.കെ ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വർ ഖൺഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കുചേർന്നിരുന്നു. നോഡൽ ഓഫീസറും അസിസ്റ്റന്റ് നോഡൽ ഓഫീസറും ഉൾപ്പെടുന്ന അന്തർ സംസ്ഥാന ഏകോപന സമിതി രൂപവത്കരിക്കാനും ധാരണയായി. അതേസമയം, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാടും കർണാടകയും പിന്തുണ അറയിച്ചു.
Post Your Comments