Latest NewsNewsIndia

കൊവിഡ്-19 : ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി : ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഉള്ള പരിപാടികൾ ഒഴിവാക്കണമെന്ന വിദഗ്ദ്ധരുടെ നിർദേശം അനുസരിച്ച് ഈ വർഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

അതോടൊപ്പം തന്നെ കൊറോണയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. കൊവിഡ് 19 ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാല്‍ ആരും ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ്-19 നെ നേരിടുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞു. സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കൊവിഡ്-19 നെ നേരിടുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച്‌ വിശദമായ അവലോകനയോഗം നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയിൽ 15പേർക്ക് കൂടി കൊവിഡ്19(കൊറോണ വൈറസ്)സ്ഥിരീകരിച്ചു. ഇന്നലെ എത്തിയ 15 ഇറ്റാലിയൻ വംശജരിലാണ് കൊവിഡ്19 കണ്ടെത്തിയായത്.  ഡൽഹിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി.

Also read : കൊറോണ; ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു

രാജ്യത്ത് റിപ്പോർട്ട് ചെയ്ത മറ്റ് മൂന്ന് കൊവിഡ് കേസുകളിലൊന്ന് ഡൽഹി സ്വദേശിയുടേതാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ ഇയാള്‍ക്കൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്കൂള്‍ നിലവില്‍ അടച്ചിരിക്കുന്നു. ഇവിടെ നിന്നുള്ള 40 ഓളം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ആര് പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രത നി‍ർദ്ദേശം നൽകി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകൾ തുടരുകയാണ്.

കോവിഡ് 19 വൈറസ് ബാധ രാജ്യത്തെ വ്യാപാര മേഖലയെ തളര്‍ത്തിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചതോടെ ഇലട്രോണിക്സ് വിപണി പ്രതിസന്ധിയിലായി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നത് വിമാനക്കമ്പനികളെയും പ്രതിസന്ധിയിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button