കൊല്‍ക്കത്ത: ജനങ്ങള്‍ ‘കൊറോണ കൊറോണ’ എന്നു പറഞ്ഞ് നിലവിളിക്കുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. രാജ്യം കൊറോണ ഭീതിയിലിരിക്കെ രാഷ്ട്രീയം കളിക്കുകയാണ് മമതാ ബാനര്‍ജിയെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.
രോഗ ബാധയുടെ പേരില്‍ ഡല്‍ഹി കലാപത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിക്കാനാണ് കേന്ദ്ര സര്‍ക്കാരും മാദ്ധ്യമങ്ങളും ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. കൊറോണയെ ഭയക്കേണ്ട കാര്യമില്ല. രോഗത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന സംഭവ വികാസങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നത്. ചില മാദ്ധ്യമങ്ങള്‍ ഇതിന് കൂട്ട് നില്‍ക്കുന്നു.
കൊറോണ ഒരു സാധാരണ രോഗം മാത്രമാണ്. കൊറോണയെ ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മമത പറഞ്ഞു. രോഗം ബാധിച്ചാണ് ആളുകള്‍ മരിച്ചതെങ്കില്‍ രോഗത്തിന് മരുന്നില്ലാത്തതിന്റെ പേരിലാണെന്ന് പറയാം എന്നും മമത വ്യക്തമാക്കി. ഡല്‍ഹിയില്‍ കൊറോണ വൈറസ് കാരണമല്ല കലാപം ഉണ്ടായത്. അവരെ ബിജെപി കൊലപ്പെടുത്തിയതാണ്. ഡല്‍ഹിയില്‍ നടന്ന മുഴുവന്‍ സംഭവ വികാസങ്ങള്‍ക്ക് പിന്നിലും ബിജെപിയാണ്. മമത പറഞ്ഞു.
കൊറോണ വൈറസ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒന്നിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടക്കുന്നതിനിടെയാണ് മമതയുടെ പരാമര്‍ശം. പരാമര്‍ശത്തില്‍ മമതയ്‌ക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments