Latest NewsNewsIndia

കൊറോണ വ്യാപിയ്ക്കുന്നു …. രാജ്യത്തെ ജനങ്ങള്‍ക്ക് അറിയിപ്പും ചില നിര്‍ദേശങ്ങളും നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ എന്ന മാരക വൈറസ് പടരുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളോട് പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്ത് എത്തി. . ഇന്ത്യക്കാരെ സംബന്ധിച്ച് ഹോളി എന്നത് പ്രധാന ആഘോഷമാണെങ്കിലും കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : കൊറോണ; ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു

പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സ്വന്തം സുരക്ഷിതത്വത്തിനൊപ്പം കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് പുറമെ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പൊതുപരിപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button