തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശൈത്യകാല മഴയിൽ ഇത്തവണ ഉണ്ടായത് 57% കുറവ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ശരാശരി 22.4 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 9.6 മില്ലിമീറ്റർ മാത്രമാണ് പെയ്‌തത്. ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചതു തിരുവനന്തപുരം ജില്ലയിലാണ് (51.1). തിരുവനന്തപുരത്ത് കഴിഞ്ഞവർഷം 11.0 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളത്ത് കഴിഞ്ഞ തവണ 7.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചതെങ്കിൽ, ഇത്തവണ 36.9 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. അതേസമയം പത്തനംതിട്ടയിൽ 2019 ൽ 75.3 മില്ലിമീറ്റർ മഴ ലഭിച്ച സ്ഥാനത്ത് ഇത്തവണ പെയ്തത് 11.4 മില്ലിമീറ്റർ മാത്രമാണ്. ഇടുക്കിയിൽ കഴിഞ്ഞവർഷം 25.9 മില്ലിമീറ്റർ മഴയാണ് പെയ്തതെങ്കിൽ ഇത്തവണ ലഭിച്ചത് 4.5 മില്ലി മീറ്റർ മഴ മാത്രമാണ്.
Post Your Comments