ന്യൂഡല്‍ഹി: കലാപത്തിന്റെ മുറിവില്‍ നിന്ന് ഡല്‍ഹി സാധാരണനിലയിലേയ്ക്കായി. ഇതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യും.
ആംആദ്മി പാര്‍ട്ടി (എ.എ.പി) അദികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും തമ്മില്‍ മുഖാമുഖം കാണുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 40 ഓളം പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം കെജ്രിവാള്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments