Latest NewsIndia

കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും ഡല്‍ഹി അതിര്‍ത്തിയിൽ ‘കർഷക സമരം’ തുടരുന്നു, ആളനക്കമില്ലാതെ ടെന്റുകൾ

തിക്രിയിലും ഗാസിപ്പുരിലും വാക്സിനേഷൻ കേന്ദ്രം വേണമെന്നു കർഷകർ

ന്യൂഡൽഹി∙ കോവിഡ് രണ്ടാംവരവിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും സമരവീര്യം കൈവിടാതെ ഡൽഹി അതിർത്തികളിൽ ഇപ്പോഴും ടെന്റുകളും മറ്റും സജീവം. എന്നാൽ ടെന്റുകളിൽ ആളനക്കം കുറവാണ്. ഒരു ടെന്റിൽ ആകെ മൂന്നു പേരൊക്കെ മാത്രമാണ് ഉള്ളത്. ഇവർ വാക്സിനേഷൻ എടുത്തു വന്നവരുമാണ്. സിംഘു അതിർത്തിക്കടുത്തു വാക്സിനേഷൻ കേന്ദ്രമുണ്ട്. പലരും പഞ്ചാബിൽ നിന്നു വാക്സീനെടുത്താണ് എത്തിയിട്ടുണ്ട്.

എന്നാൽ പലരും കോവിഡ് ബാധിതനാണ്. കോവിഡ് ബാധിച്ചവരെ ഇവിടെ നിന്നും മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സിംഘു, തിക്രി, ഗാസിപ്പുർ അതിർത്തികളിൽ തുടരുകയാണെങ്കിലും പേരിനു മാത്രം ഒന്നോ രണ്ടോ പേരാണ് ഉള്ളത്. തിക്രിയിലും ഗാസിപ്പുരിലും വാക്സിനേഷൻ കേന്ദ്രം വേണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല.

ഗാസിപ്പുരിൽ ഒരു ടെന്റിൽ 3 കർഷകരിൽ കൂടുതൽ ഇപ്പോൾ കഴിയുന്നില്ല. സാമൂഹിക അകലം പാലിക്കാൻ 500 കട്ടിലുകൾ ഭാരതീയ കിസാൻ യൂണിയൻ എത്തിച്ചിട്ടുണ്ട്.കർഷക നേതാവ് രാകേഷ് ടിക്കായത്ത് വാക്സീന്റെ ആദ്യ ഡോസ് എടുത്തു. അദ്ദേഹം മുഴുവൻ സമയം ഗാസിപ്പുരിലുണ്ട്. കാധയും ഇഞ്ചി ചേർത്ത നാരങ്ങാനീരും മൂന്നോ നാലോ നേരം എല്ലാവർക്കും കൊടുക്കുന്നുണ്ടെന്നു ബികെയു മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ധർമേന്ദ്ര മാലിക്ക് പറഞ്ഞു. ഓക്സിജൻ വിതരണത്തിനും സൗകര്യമുണ്ട് എന്നും ഇവർ പറയുന്നു.

read also: വിയറ്റ്നാം കോളനിയിലെ റാവുത്തർ പൊട്ടിക്കരഞ്ഞ് ജീവനായി കേഴുന്നു: വീഡിയോ വൈറൽ

അതേസമയം പഞ്ചാബിൽ ഇവർ ലോക്ക് ഡൗണിനെതിരെ നടത്തിയ പ്രതിഷേധത്തിലും ജനപങ്കാളിത്തം കുറവായിരുന്നു. വാരാന്ത്യ നിയന്ത്രണങ്ങൾക്കിടയിലാണ് ലോക്ക്ഡൗണിനെതിരെ ഫാം യൂണിയനുകൾ നടത്തിയ പ്രതിഷേധത്തിന് പഞ്ചാബിൽ തണുത്ത പ്രതികരണം ഉണ്ടായത്. വ്യാപാരികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് യൂണിയനുകൾ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും വിവിധ ജില്ലകളിലെ വിപണികൾ അടച്ചിരുന്നു.

പലയിടങ്ങളിലും കർഷക സമരക്കാർ കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മിക്ക കടകളും അടഞ്ഞു തന്നെ ആയിരുന്നു. ഇതോടെ കർഷക സമരത്തിന് പഞ്ചാബിൽ തന്നെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായതെന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button