
കോട്ടയം: കോട്ടയത്ത് നിന്നും മൂന്ന് വിദ്യാർത്ഥികളെ കാണാതായി. കോട്ടയം കാണക്കാരിയിൽ നിന്നുമാണ് വിദ്യാർത്ഥികളെ കാണാതായത്. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെയാണ് കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ചേർത്തലയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.
ALSO READ: ചേര്‍ത്തലയില്‍ കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി
സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍വ്യക്തമാക്കുന്നു.
Post Your Comments