ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്വേഷമാണ് ഉപേക്ഷിക്കണ്ടത്, സാമൂഹ്യ മാധ്യമങ്ങളല്ല എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നിങ്ങളുടെ പേരില്‍ ഓരോ സെക്കന്‍ഡിലും മറ്റുള്ളവരെ ട്രോളുകളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സംഘടിത സൈന്യത്തിന് നിങ്ങള്‍ ഈ ഉപദേശം നല്‍കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കു എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിൽ കുറിച്ചത്.
Give up hatred, not social media accounts. pic.twitter.com/HDymHw2VrB
— Rahul Gandhi (@RahulGandhi) March 2, 2020
Respected Modi ji,
Earnestly wish you would give this advise to the concerted army of trolls, who abuse-intimidate-badger-threaten others every second in you name!
Sincere Regards,
Citizens of India. https://t.co/hGtf64Fyf9— Randeep Singh Surjewala (@rssurjewala) March 2, 2020
Post Your Comments