Latest NewsKeralaIndia

‘ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 24 പര്‍ഗനാനാസ് ജില്ലയില്‍ എന്ത് പ്രവര്‍ത്തനമാണ് എംഇഎസ് നടത്തുന്നത്,? ഫസല്‍ ഗഫൂർ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ?’- ചോദ്യങ്ങളുമായി ടിജി മോഹൻദാസ്

ബംഗ്ലാദേശി മുസ്ലിങ്ങള്‍ക്ക് പൗരത്വം കൊടുക്കാനുള്ള താങ്കളുടെ വെപ്രാളവും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടത്തുന്ന ദുരൂഹമായ പ്രവര്‍ത്തനവും കാണുമ്പോള്‍ തോന്നുന്ന സംശയങ്ങളാണ്'

ഫസല്‍ ഗഫൂര്‍,പ്രസിഡന്റ് ആയ എംഇഎസിന് പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനമുണ്ടോ? എന്ന ചോദ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ ടി.ജി മോഹന്‍ദാസ്. ബംഗ്ലാദേശുമായ് അതിര്‍ത്തി പങ്കിടുന്ന 24 പര്‍ഗാനാസ് എന്ന ജില്ലയില്‍ എന്തു പ്രവര്‍ത്തനമാണ് എംഇഎസ് നടത്തുന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.’അധികൃതമായോ അല്ലാതെയോ താങ്കള്‍ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ?

ഇപ്പോള്‍ പൊതു സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്ന താങ്കളുടെ വീഡിയോയില്‍ പറയുന്ന ‘ശസ്ത്രങ്ങള്‍’ ഈ വഴിയിലൂടെ വന്നതോ മറ്റോ ആണോ? ബംഗ്ലാദേശി മുസ്ലിങ്ങള്‍ക്ക് പൗരത്വം കൊടുക്കാനുള്ള താങ്കളുടെ വെപ്രാളവും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടത്തുന്ന ദുരൂഹമായ പ്രവര്‍ത്തനവും കാണുമ്പോള്‍ തോന്നുന്ന സംശയങ്ങളാണ്’ പൊതുജനങ്ങളുടെ അറിവിലേക്കായി താങ്കള്‍ ഇതെല്ലാം ഒന്ന് വ്യക്തമാക്കണം എന്നും ടി.ജി മോഹന്‍ദാസ് പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

എംഇഎസും ബംഗ്ലാദേശും
———————————————-
മി. ഫസൽ ഗഫൂർ, താങ്കൾ എംഇഎസിന്റെ പ്രസിഡന്റ് ആണല്ലോ. എംഇഎസിന് പശ്ചിമ ബംഗാളിൽ പ്രവർത്തനമുണ്ടോ? ബംഗ്ലാദേശുമായ് അതിർത്തി പങ്കിടുന്ന 24പർഗാനാസ് എന്ന ജില്ലയിൽ എന്തു പ്രവർത്തനമാണ് താങ്കളുടെ ആളുകൾ നടത്തുന്നത്? വിദ്യാഭ്യാസം? വീടുകെട്ടൽ? ശുചിത്വ ജോലി?കേരളത്തിലെ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതു കൊണ്ടാണോ താങ്കൾ ബംഗ്ലാദേശ് അതിർത്തിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്? അധികൃതമായോ അല്ലാതെയോ താങ്കൾ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ?

ഇപ്പോൾ പൊതു സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്ന താങ്കളുടെ വീഡിയോയിൽ പറയുന്ന “ശസ്ത്രങ്ങൾ” ഈ വഴിയിലൂടെ വന്നതോ മറ്റോ ആണോ? ബംഗ്ലാദേശി മുസ്ലിങ്ങൾക്ക് പൗരത്വം കൊടുക്കാനുള്ള താങ്കളുടെ വെപ്രാളവും ബംഗ്ലാദേശ് അതിർത്തിയിൽ നടത്തുന്ന ദുരൂഹമായ പ്രവർത്തനവും കാണുമ്പോൾ തോന്നുന്ന സംശയങ്ങളാണ്. അന്യഥാ സുതാര്യമായ താങ്കളുടെ പ്രവൃത്തികൾ വെറുതെ സംശയത്തിന്റെ നിഴലിലാവാതിരിക്കട്ടെ. പൊതുജനങ്ങളുടെ അറിവിലേക്കായി താങ്കൾ ഇതെല്ലാം ഒന്ന് വ്യക്തമാക്കണം എന്ന് അപേക്ഷിക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button