ലഖ്‌നൗ: ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഏത് നിയമവും കൊണ്ട് വരാന്‍ കഴിയും. ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി.
ജനസംഖ്യാ നിയന്ത്രണ നിയമത്തെകുറിച്ച് താന്‍ പ്രധാന മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമാക്കി. മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. ജനസംഖ്യാ നിയന്ത്രണ നിയമം പ്രധാന മന്ത്രിയുടെ പരിഗണനയിലാണ്. ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ട് വരാന്‍ സാധിക്കുമെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി കൂട്ടിച്ചേര്‍ത്തു.
Post Your Comments