Latest NewsKeralaNews

തീര്‍ത്ഥപാദ മണ്ഡപവും ചട്ടമ്പി സ്വാമി സ്മാരക ക്ഷേത്രവും കുമ്മനം സന്ദര്‍ശിച്ചു

തിരുവനന്തപുരം: സര്‍ക്കാന്‍ ഏറ്റെടുത്ത കിഴക്കേക്കോട്ട തീര്‍ത്ഥപാദ മണ്ഡപവും ചട്ടമ്പി സ്വാമി സ്മാരക ക്ഷേത്രവും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. അര്‍ദ്ധരാത്രിയുടെ മറവില്‍ നടത്തിയ ഏറ്റെടുക്കല്‍ നടപടി മത സ്വാത്രന്ത്ര്യത്തോടും ആരാധനാസ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.കയ്യൂക്കിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ഒരു തീര്‍ത്ഥാടന കേന്ദ്രം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.ഇത് മത സ്വതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധ നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം പൂട്ടിയവർ തന്നെ തുറക്കണം. പദ്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള നടപടിയായിട്ട് വേണം ഇതിനെ കാണാന്‍. എൽ ഡി എഫ് സർക്കാർ ശിവഗിരി മഠം 1998 ഇൽ ഏറ്റെടുത്തതും സന്യാസിമാരെ ഇറക്കി വിട്ടതും മറക്കാൻ സമയമായിട്ടില്ല.

ഇന്നലെ ശിവഗിരി മഠം, ഇന്ന് തീര്‍ത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ട് . സി.എച്ച് മുഹമ്മദ് കോയയ്ക്കും കെ.എം മാണിക്കുമൊക്കെ സ്മാരകങ്ങള്‍ പണിയാന്‍ സ്ഥലവും പണവും നല്‍കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ ആധ്യാത്മിക രംഗത്തെ ഉന്നത വ്യക്തിത്വമായിരുന്ന ചട്ടമ്പി സ്വാമിയുടെ സ്മാരകത്തോട് കാണിച്ചത് നീതീകരിക്കാനാവാത്ത നിന്ദയാണ്

തീർത്ഥപാദ മണ്ഡപത്തിൽ അര നൂറ്റാണ്ടോളം ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് അടച്ചു പൂട്ടിയിരിക്കുന്നത്. ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രി ഇതിന് മറുപടി പറയണം. തിരുവനന്തപുരത്തു ജനിച്ചു വളർന്ന ചട്ടമ്പിസ്വാമികളുടെ സ്മാരകം പണിയേണ്ടത് തലസ്ഥാനത്തെ ജനങ്ങളുടെ ചരിത്രപരമായ കടമയാണ് . ചട്ടമ്പിസ്വാമിയുടെ ഈ ക്ഷേത്രത്തില്‍ ആരാധന നടത്തുക എന്നത് ജനങ്ങളുടെ ജന്മാവകാശമാണ്. ഏറെക്കാലമായി അത് നിര്‍വഹിച്ചു വരികയാണ്. ഈ അവസരത്തിൽ രണ്ട് പട്ടിക കഷണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അത് അടച്ചു പുട്ടുന്നതും ആരാധന തടയുന്നതും ശരിയല്ല.

എന്തെങ്കിലും നിയമപ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അത് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമായിരുന്നു.സ്ഥലത്ത് നിര്‍മ്മിക്കുന്ന ചട്ടമ്പി സ്മാരകത്തിന് ശിലാസ്ഥാപനം നടത്താന്‍ മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. അതിനിടയില്‍ ഇത്തരമൊരു കയ്യേറ്റം നടത്തിയത് സിപിഐ-സിപിഎം പോരിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. പാത്രക്കുളം നികത്തിയതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പതിച്ചു നല്‍കിയ സ്ഥലത്തിന് മുഴുവന്‍ പണവും നല്‍കാത്തതാണ് ഏറ്റെടുക്കാന്‍ കാരണമായി പറയുന്നത്. മുഴുവന്‍ പണവും നല്‍കിയെന്നാണ് വിദ്യധിരാജ ട്രസ്റ്റിന്റെ നിലപാട്. ഇതു സംബന്ധിച്ച് തര്‍ക്കം ഉണ്ടെങ്കില്‍ പണം ഈടാക്കാന്‍ നിയമപരമായ നിരവധി പരിഹാര മാര്‍ഗങ്ങളുണ്ട്. വസ്തുവും സ്ഥലവും ഏറ്റെടുക്കലല്ല. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. അത് പുറത്തു വരണം – കുമ്മനം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button