UAELatest NewsNewsGulf

ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. സയ്യിദ് എൻ. എസ്. വൈ എന്ന മുപ്പതുകാരനാണ്  1748 സീരീസിലെ, 1070 നമ്പർ ടിക്കറ്റിലൂടെ ബിഎംഡബ്ല്യു 750 ലി എക്സ്ഡ്രൈവ് എം സ്പോർട്ട് (മിനറൽ വൈറ്റ്) കാർ സ്വന്തമാക്കിയത്. ഫെബ്രുവരി 29 ശനിയാഴ്ച നടന്ന ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിലെ കലാശപ്പോരിന് ശേഷമായിരുന്നു നറുക്കെടുപ്പ്. ലോക ഒന്നാം നമ്പർ താരവും ടൂർണമെന്റിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചാണ് വിജയിയെ നറുക്കെടുത്തത്.

Also read : കൊറോണ വൈറസ്; നാളെ നടക്കുന്ന അബുദാബി റാഫിള്‍ നറുക്കെടുപ്പ് സ്വകാര്യ സ്ഥലത്തേക്ക് മാറ്റി

ഡബ്ല്യു.ടി.എ സെമി ഫൈനലിൽ ടെന്നീസ് വില്ലേജിൽ നിന്ന് ആയിരുന്നു ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. മാസത്തിലെ ആദ്യ ദിനം തന്നെ കേട്ടത് ശുഭവാർത്ത ആണെന്നും, ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദിയോ സന്തോഷവും അറിയിക്കുന്നതായും സയ്യിദ് പ്രതികരിച്ചു. ചെന്നൈയ് സ്വദേശി ആയ സയ്യിദ് 30 വർഷമായി ദുബായിലുണ്ട്. കാർഗോ ബിസിനിസ് നടത്തി വരുന്ന ഇദ്ദേഹം നാല് മാസം മുമ്പാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് പ്രൊമോഷനിൽ പങ്കെടുക്കാൻ തുടങ്ങിയത്.

സർപ്രൈസ് നറുക്കെടുപ്പിൽ നൊവാക് ജോക്കോവിച്ചിനൊപ്പം ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രമേശ് സിഡാമ്പിയും മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് സിനദ് എൽ സിബായിയും പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button