
അബുദാബി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് 3 ന് നടക്കാനിരിക്കുന്ന 10 മില്യണ്‍ ദിര്‍ഹത്തിനായുള്ള അബുദാബി റാഫിള്‍ നറുക്കെടുപ്പ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കില്ല. വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ എന്നോണം നറുക്കെടുപ്പ് ഒരു സ്വകാര്യ സ്ഥലത്തേക്ക് മാറ്റിയത്. എല്ലാമാസത്തെയും മൂന്നാമത്തെ ദിവസമാണ് നറുക്കെടുപ്പ് നടക്കുന്നത്.
അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ലാണ് എല്ലാത്തവണയും നറുക്കെടുപ്പ് നടത്തുന്നത്. കോവിഡ് -19 കൊറോണ വൈറസിന്റെ വെളിച്ചത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കണക്കിലെടുത്താണ് സംഘാടകര്‍ നറുക്കെടുപ്പ് മാറ്റിയത്. പകരം പൊതുജനങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, ഫേസ്ബുക്കിലും യൂട്യൂബിലും തത്സമയ സ്ട്രീമിംഗിലൂടെ അറിയാന്‍ സാധിക്കും.
ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ നറുക്കെടുപ്പേ് ഔദ്യോഗിക ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കാണാന്‍ കഴിയുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Post Your Comments