സിഡ്നി : വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെ വീഴ്ത്തി, സെമിയിലേക്ക് കുതിച്ച് ദക്ഷിണാഫ്രിക്ക. 17 റണ്‍സിനായിരുന്നു ജയം. ആദ്യ ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 136 റണ്‍സ് മറുപടി ബാറ്റിങ്ങിൽ മറികടക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റണ്‍സിന് പുറത്തായി.
All smiles after qualifying for the #T20WorldCup semi-finals ??#SAvPAK pic.twitter.com/WQibFxS64B
— T20 World Cup (@T20WorldCup) March 1, 2020
ദക്ഷിണാഫ്രിക്കയുടെ ലോറയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ലോറ പുറത്താകാതെ നിന്ന് നേടിയ അര്‍ധ സെഞ്ചുറി യാണ് ഭേദപ്പെട്ട സ്കോറിലെത്താൻ സാഹായിച്ചത്. ലോകകപ്പില്‍ ലോറയുടെ ആദ്യ ഫിഫ്റ്റിയാണിത്. കാപ്പ് 31ഉം പ്രീസ് 17ഉം സുനി 12ഉം ട്രയോണ്‍ 10 ഉം റണ്‍സെടുത്തപ്പോൾ ലീക്കും നികെര്‍ക്കിനും രണ്ടക്കത്തിൽ എത്താനായില്ല. ഡയാന രണ്ടും ആനം, ഐമിന്‍, സയിദ, നിദ എന്നിവര്‍ ഓരോ വിക്കറ്റും എറിഞ്ഞിട്ടു.
? South Africa are into the #T20WorldCup SEMI-FINALS ?
What a performance from the Proteas, who remain unbeaten in the tournament ?#SAvPAK SCORE ? https://t.co/hX9VLktO2a pic.twitter.com/joXrrI7cuD
— T20 World Cup (@T20WorldCup) March 1, 2020
മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് പാകിസ്ഥാന് പരാജയത്തിലേക്ക് വീണത്. ഓപ്പണര്‍മാരായ മുനീബ 12ഉം ജാവെറിയ 31ഉം റണ്‍സെടുത്തു. ആലിയ പുറത്താകാതെ 39 റണ്‍സ് നേടി. ഒമൈമ(0), നിദ(3), സിദ്ര(8), ഐരാം(17*) എന്നിവരും ബാറ്റ് ചെയ്തു. സ്കോര്‍: ദക്ഷിണാഫ്രിക്ക-136/6 (20.0), പാകിസ്ഥാന്-119/5 (20.0). മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ജയം നേടി. വെസ്റ്റ് ഇൻഡീസിനെ 46റൺസിനാണ് തോൽപ്പിച്ചത്.
Post Your Comments