Latest NewsIndia

“സി.എ.എ, എന്‍.പി.ആര്‍ വിരുദ്ധ പ്രമേയങ്ങള്‍ നിയമസഭയില്‍ പാസാക്കില്ല” സഖ്യകക്ഷികൾക്ക് ഇരുട്ടടിയായി എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍

മനപ്പൂര്‍വം ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും പറഞ്ഞ മന്ത്രി, ജനങ്ങള്‍ ആശങ്കാകുലരാവാതിരിക്കാന്‍ ബോധവല്‍ക്കരണങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും എതിര്‍ത്തു കൊണ്ടുള്ള പ്രമേയങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ പാസാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഈ രണ്ടു നിയമങ്ങളും ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ലെന്നും, മനപ്പൂര്‍വം ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും പറഞ്ഞ മന്ത്രി, ജനങ്ങള്‍ ആശങ്കാകുലരാവാതിരിക്കാന്‍ ബോധവല്‍ക്കരണങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

കൂട്ടുകക്ഷി ഭരണം നടത്തുന്ന മഹാരാഷ്ട്രയില്‍, ശിവസേന നേതാവായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സി.എ.എ, എന്‍.പി.ആര്‍ എന്നീ നിയമങ്ങളെ അനുകൂലിക്കുകയും, അതേസമയം മറ്റു കക്ഷികളായ കോണ്‍ഗ്രസ് എന്‍.സി.പി എന്നിവര്‍ ഇവയെ എതിര്‍ക്കുകയും ചെയ്യുന്ന സ്ഥിതിയായതിനാല്‍ സര്‍ക്കാര്‍ നിലപാട് അനിശ്ചിതമായി തുടരുകയായിരുന്നു.

ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ : അക്രമം തടയാന്‍ വന്‍ സൈനികവിന്യാസം, ഹിന്ദുസേനയുടെ മാർച്ച് റദ്ദാക്കി

ഈ അവസരത്തിലാണ് എന്‍.സി.പി നേതാവും മുഖ്യമന്ത്രിയുമായ അജിത് പവാര്‍ മാധ്യമങ്ങളോട് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നത്. പൗരത്വ നിയമത്തിന്റെ പേരിൽ സഖ്യകക്ഷികൾക്കിടയിൽ വിള്ളൽ ഉള്ള സാഹചര്യത്തിലാണ് എൻസിപി നേതാവിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button