Latest NewsIndia

ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ : അക്രമം തടയാന്‍ വന്‍ സൈനികവിന്യാസം, ഹിന്ദുസേനയുടെ മാർച്ച് റദ്ദാക്കി

മുന്‍കരുതല്‍ എന്ന നിലയ്ക്ക് വന്‍ സൈനിക വിന്യാസമാണ് ഷഹീന്‍ ബാഗില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഷഹീന്‍ ബാഗില്‍ നൂറ്റി നാല്പത്തിനാല് പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ച്‌ ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹിന്ദു സേന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് താക്കീതു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, മുന്‍കരുതല്‍ എന്ന നിലയ്ക്ക് വന്‍ സൈനിക വിന്യാസമാണ് ഷഹീന്‍ ബാഗില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അതെ സമയം ഹിന്ദു സേന ആഹ്വാനം ചെയ്ത പ്രതിഷേധമാര്‍ച്ച്‌ റദ്ദാക്കി.

ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ആണ് സേന നീക്കത്തില്‍ നിന്ന് പിന്മാറിയത് . ഡല്‍ഹി പോലീസിന്റെ കൂടെ മറ്റ് അര്‍ധസൈനിക വിഭാഗങ്ങളും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.കഴിഞ്ഞ മൂന്ന് മാസമായി പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തു കൊണ്ടുള്ള സമരത്തിന്റെ മര്‍മ്മ കേന്ദ്രമാണ് ഡല്‍ഹിയിലെ ഷഹീന്‍ ബാഗ്.നിരവധി ജനങ്ങളാണ് പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ട് ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നത്.

ഡല്‍ഹി കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവുമായി സി.പി.ഐ (എം)

സുപ്രീം കോടതി, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂലമായൊരു തീരുമാനം സമരക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഡല്‍ഹി സംഘര്‍ഷം നാല്‍പ്പതിലധികം ജീവനെടുത്ത കലാപമായി മാറിയെങ്കിലും ഷഹീന്‍ബാഗില്‍ സമരം തുടരുകയാണ്.ക്രമസമാധന പ്രശ്നങ്ങളില്ലാതിരിക്കാന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജോയിന്റ് കമീഷണര്‍ ഡി.സി ശ്രീവാസ്തവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button