KeralaLatest NewsNews

മുത്തൂറ്റ് സമരം : സിഐടിയു സമരം ശക്തിപ്പെടുത്തുന്നു : ഹൈക്കോടതി ഇടപെടലുണ്ടായിട്ടും നിലപാട് മാറ്റാതെ മാനേജ്‌മെന്റ്

 

കൊച്ചി :  മുത്തൂറ്റിലെ ജീവനക്കാരുടെ സമരം ശക്തിപ്പെടുത്താന്‍ സിഐടിയു തീരുമാനിച്ചു. ഹൈക്കോടതി ഇടപെട്ടിട്ടും മാനേജ്‌മെന്റ് വഴങ്ങാത്ത സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ സിഐടിയു തീരുമാനിച്ചത്. മാര്‍ച്ച് 9ന് മുത്തൂറ്റ് എംഡിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും സിഐടിയു തീരുമാനിച്ചു.
യൂണിയന്‍ സെക്രട്ടറി ഉള്‍പ്പെടെ 164 ജീവനക്കാരെ പിരിച്ച് വിട്ടതിനെതിരെയാണ് മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 59 ദിവസമായി സമരം നടത്തിവന്നത്.

എന്നാല്‍ മാനേജ്‌മെന്റ് വഴങ്ങാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തിപ്പെടുത്തുവാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 4ന് സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ മുത്തൂറ്റ് ബ്രാഞ്ചുകള്‍ക്ക് മുമ്പിലും പ്രകടനം സംഘടിപ്പിക്കും. മാര്‍ച്ച് 9ന് ഏറണാകുളത്തുള്ള മുത്തൂറ്റ് എം.ഡിയുടെ വസതിയിലേക്ക് സമരസമിതി മാര്‍ച്ച് നടക്കും.
ഹൈക്കോടതി ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടും മാനേജ്മെന്റ് വഴങ്ങുന്നില്ലെന്നും, ട്രേഡ് യൂണിയനെ അംഗീകരിക്കില്ല എന്ന വാശിയാണ് മാനേജ്മെന്റിനെന്നും സിഐടിയു കുറ്റപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button