തിരുവനന്തപുരം: വീണ്ടും സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി മുത്തൂറ്റ് ജീവനക്കാര്‍. മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റിനെതിരെയാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. നവംബര്‍ 23 മുതലാണ് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുന്നത്. മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സ്‌റ്റേറ്റ് കമ്മിറ്റി യോഗം, സൂചന എന്ന രീതിയില്‍ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നവംബര്‍ 23, 24, 25 എന്നീ തീയതികളില്‍ പണിമുടക്ക് നടത്തും.
Read also: ഡ്രൈവർക്ക് കോവിഡ്: ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍
2020 ജനുവരി 2 മുതല്‍ സംസ്ഥാന വ്യാപകമായി നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (CITU) നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാര്‍ച്ച് 26ന് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
Post Your Comments