കൊച്ചി: കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. ലൈഫ് പദ്ധതി വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് കിട്ടിയിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണ് ലഭിച്ചത് . ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷത്തിന്റയും ബിജെപിയുടെയും അവകാശവാദങ്ങളെ ചൂണ്ടിക്കാട്ടിയാണ് കാനത്തിന്റെ പ്രതികരണം. പിണറായി സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശ വാദം വലിയ കളവാണെന്നും വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ലൈഫി പദ്ധതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥിയം സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും പദ്ധതില്‍ കേന്ദ്രത്തിന്‍െ പങ്ക് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു.
Post Your Comments