പുരുഷന്‍മാര്‍ക്ക് മൂഡ് ഡിസോര്‍ഡറുകള്‍ ഉണ്ടാകാറുണ്ട്… എന്നാല്‍ ചര്‍ച്ചയാകുന്നത് സ്ത്രീകളുടെ പ്രശ്നങ്ങളും അവരുടെ മൂഡ് ഡിസോര്‍ഡറുകളും … പുരുഷന്‍മാരിലെ ആ മാറ്റങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ കുറിപ്പ് വൈറലാകുന്നു
പുരുഷന്‍മാര്‍ക്ക് മൂഡ് ഡിസോര്‍ഡറുകള്‍ ഉണ്ടാകാറുണ്ട്… എന്നാല്‍ ചര്‍ച്ചയാകുന്നത് സ്ത്രീകളുടെ പ്രശ്നങ്ങളും അവരുടെ മൂഡ് ഡിസോര്‍ഡറുകളും … പുരുഷന്‍മാരിലെ ആ മാറ്റങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ കുറിപ്പ് വൈറലാകുന്നു . പുരുഷന്‍മാരുടെ മാനസിക മാറ്റങ്ങള്‍ എവിടെയും ചര്‍ച്ചയാകുന്നില്ലെങ്കിലും ഈ മാറ്റങ്ങള്‍ സിനിമയിലുണ്ടാകാറുണ്ടെന്ന് സൈക്കോളജിസ്റ്റ് കല ഉദാഹരണസഹിതം ചൂണ്ടിക്കാണിയ്ക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ആണുങ്ങളും.., അവരുടെ മനഃശാസ്ത്രവും…
പുരുഷനായ, നിന്നിലും നിസ്സഹായത ഉണ്ട്, ദയനീയത ഉണ്ട്, അപകര്‍ഷത ഉണ്ട്, കൊടുംഭീതികള്‍ ഉണ്ട്.. അറിയോ?
:::::::::::::::::::::::::::::::::::::::::::::::::::::::::::::
കെ.ജി .ജോര്‍ജ് ന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട് ..
ഇത്രയേറെ പെണ്മനസ്സു പഠിച്ച ഒരാളില്ല ..എന്നാല്‍ , എന്നെ സംബന്ധിച്ച്
പുരുഷ മനഃശാസ്ത്രം അറിയാന്‍ ഏറെ സഹായിക്കുന്നത് ഭരതന്റെ സൃഷ്ടികള്‍ തന്നെയാണ് ..
അതില്‍ എന്നെ സ്വാധീനിച്ച കഥാപാത്രങ്ങള്‍ ഒക്കെയും അവിസ്മരണീയമാക്കിയത് ഭരത്‌ഗോപിയും ..
പലവട്ടം കണ്ടു , ഇനിയും കാണും ..സന്ധ്യമയങ്ങും നേരം എന്ന സിനിമ ..
ജഡ്ജ് , ബാലഗംഗാധര മേനോന്‍ , തന്റെ ഔദ്യോഗിക ജീവിതത്തില്‍ പത്തുപേരെ കൊലകയറിനു വിധിച്ചിട്ടുണ്ട് ..അവസാനത്തെ വിധി പ്രഖ്യാപനത്തോടെ അദ്ദേഹം തന്റെ ജോലിയില്‍ നിന്നും രാജി വെയ്ക്കുക ആണ് ..ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ..സാധാരണ ഒരു മനുഷ്യന്‍ ആയി ; എത്ര ക്രൂരകൃത്യം ചെയ്തവന്‍ ആകട്ടെ ,കൊലകയറിനു വിധേയമാക്കുമ്പോള്‍ ഒരു ജഡ്ജിന്റെ മനസ്സികാവസ്ഥ എന്താകും എന്ന് ..അവരുടെ ചിന്താഗതി എങ്ങനെ പോകും എന്നൊക്കെ ..
ജഡ്ജ് എന്ന കുപ്പായത്തിനുള്ളില്‍ ഒരു വ്യക്തി ഉണ്ടല്ലോ ..
ആ വ്യക്തിത്വം , വിധി പ്രഖ്യാപനത്തിനു ശേഷം , അവരുടെ അവരുടെ മനോനിലയെ എങ്ങനെ സ്വാധീനിക്കും എന്ന് ..
എന്റെ ആ അന്വേഷണത്തിന് ഒരുപാടു സഹായകം ആയ ഒരു സിനിമ ആണ് ,
സന്ധ്യമയങ്ങും നേരം …ഇന്ന് കൂടി ഒരാളെ തൂക്കാന്‍ വിധിച്ചു ..ബാലഗംഗാധരമേനോന്‍ ഭാര്യയോട് തന്റെ രാജി പറഞ്ഞ ശേഷം പറയുന്നു ..ആരെ ? ആ പാവം പൗലോസ് കുട്ടിയെയോ എന്ന ഭാര്യയുടെ ചോദ്യത്തിന് ,പാവം പൗലോസ് കുട്ടിയെ അല്ല പ്രതിയെ എന്ന് പറയുന്നു ..പത്ത് പേരെ തൂക്കാന്‍ വിധിച്ച തന്നെ അദ്ദേഹം തന്നെ ന്യായീകരിക്കുന്നുണ്ട് .
ഞാനല്ലല്ലോ തൂക്കാന്‍ വിധിച്ചത് ..നിയമം അല്ലെ ..ഞാന്‍ നിയമത്തിന്റെ ഒരു പ്രതിപുരുഷന്‍ ..!
അങ്ങനെ സ്വയം ന്യായീകരിക്കുന്നു എങ്കിലും ,കുറ്റബോധം കാര്‍ന്നു തിന്നുമ്പോള്‍ , പൗലോസ് കുട്ടിയുടെ വീട് തേടി അദ്ദേഹം പോകുന്നു ..അവിടത്തെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടും അവസ്ഥയും പിന്നെയും മനോനിലയെ താറുമാറാക്കുന്നു ..അദ്ദേഹത്തിന്റെ കുടുംബസുഹൃത്തതായ മനഃശാസ്ത്രഞ്ജനോട് ഭാര്യ പറയുന്നുണ്ട് ..ആദ്യമായി ഒരാളെ തൂക്കാന്‍ വിധിച്ചതിന്റെ തലേ രാത്രിയില്‍ മുതല്‍ അദ്ദേഹം അനുഭവിച്ച മാനസിക സംഘര്ഷങ്ങള് ..വര്ഷങ്ങളായി ഒറ്റയ്ക്ക് തന്റെ ചേംബറില്‍ ചുവന്ന കാര്‍പെറ്റ് വിരിച്ചു അടുക്കി വെച്ച നിയമപുസ്തകങ്ങളുടെ ഇടയില്‍ കിടന്നു ഉറങ്ങാറുള്ള ഭാര്തതാവിനെ കുറിച്ച് ഭാര്യ ഡോക്ടറിനോട് പറയുന്നു ..അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം , അന്ന് രാത്രി ആ മുറിയില്‍ ചെല്ലുന്നു ..ആദ്യം ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു തന്റെ അരുകില്‍ ഇരിക്കുന്ന ഭാര്യയെ സ്‌നേഹത്തോടെ നോക്കുന്നു എങ്കിലും ,
പെട്ടാണ് അവരുടെ മുഖം മാറി , കൊലകയറിനു മുന്നില്‍ നില്‍ക്കുന്ന പൗലോസ് കുട്ടിയും ,അയാളുടെ പട്ടിണി കോലങ്ങളായ കുടുംബവും ഒക്കെ തെളിയുന്നു ..മൂന്ന് കുട്ടികളുടെ അമ്മയായിട്ടും എന്ന് ഭാര്യയിലെ സ്ത്രീത്വത്തെ അപമാനിച്ചു വിടുന്ന , ഒരു രംഗം , മറ്റേതെങ്കിലും ഒരു സിനിമയില്‍ പോലും ഉണ്ടാകാന്‍ വഴിയില്ല ..
എന്നാല്‍ നേര്‍ ജീവിതത്തില്‍ , അത്തരം ഒരുപാടു അനുഭവങ്ങള്‍ പെണ്ണുങ്ങള്‍ പറയാറുണ്ട് ..
കൗണ്‍സലിംഗ് സമയത്ത് ഞാന്‍ എന്റെ ശ്വാസം പിടിച്ചു വെച്ചിട്ടുണ്ട് ..കൊലകയറിനു വിധിച്ച , അവരുടെ ശാപം , അതില്‍ നിന്നും മോചനം കിട്ടണമെങ്കില്‍ അവരില്‍ ഒരാളായി തീര്‍ന്നേ പറ്റൂ..
പക്ഷെ നിയമം അതിനു തന്നെ ശിക്ഷിക്കണം ..അതിനു കുറ്റം ചെയ്യണം ..അതിനുള്ള വഴികള്‍ അന്വേഷിച്ചു ..ഒടുവില്‍ ഭാര്യയും കുടുംബസുഹൃത്തും തമ്മില്‍ ഒരു അവിഹിതബന്ധം ഉണ്ടെന്നു സങ്കല്പ്പിച്ചു , മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു ..അവരെ ഇല്ലാതാകുമ്പോള്‍ ,അയാള്‍ സ്വപ്നം കണ്ട കൊലമരം തൊട്ടു മുന്നിലാണ് ..ആ പത്തുപേരില്‍ ഒരുവനായി ..പതിനൊന്നാമനായി ..
കറുത്തമേലങ്കി അണിഞ്ഞു ..കഴുത്തില്‍ കുരുക്കുമായി , അയാള്‍ …ഒരു പുരുഷന്റെ നിസ്സഹായാവസ്ഥ ഇതിലേറെ പ്രതിഫലിപ്പിച്ച ഒരു ചലച്ചിത്രം മറ്റൊന്നുണ്ടോ ?ഓര്‍മ്മക്കായി എന്ന സിനിമയിലെ നന്ദ കുമാര്‍ ..ഊമയായ ചിത്രകാരന്‍ ..അയാളിലെ പ്രണയഭാവങ്ങളിലെ നൊമ്പരങ്ങള്‍ മറ്റൊരു സിനിമയിലും കഥാപാത്രങ്ങളിലും കാണാന്‍ വയ്യ ..
പാളങ്ങളിലെ വാസു ..ഭാര്യയുടെ അനിയത്തിയോട് ഭ്രാന്തമായ താല്പര്യം തോന്നുന്ന കഥാപാത്രങ്ങളെ എത്രയോ സിനിമയില്‍ കണ്ടിട്ടുണ്ട് ..പക്ഷെ ,ഈ കഥാപാത്രം വേറിട്ട് നില്കുന്നത് ,അവസാനത്തെ രംഗത്തില്‍ ആണ് ..ഭാര്യയുടെ തോളില്‍ തലചായ്ച്ചു വാസു കരയുന്ന രംഗം ..ചില ദൗര്ബല്യങ്ങളില്‍ പെട്ട് പോയ മനസ്സിന്റെ കുറ്റബോധം കാണിക്കാന്‍ പുരുഷന് ഒരു അവസരം കിട്ടിയാല്‍ എത്രയോ ജീവിതങ്ങള്‍ രക്ഷപെട്ടേനെ ..ശിഥിലമായ ദാമ്പത്യങ്ങള്‍ വീണ്ടും ഒന്നായേനേ ..
എന്നും പ്രിയപ്പെട്ട കഥാപാത്രമാണ് ,കാറ്റത്തെ കിളികൂടിലെ ഭരത് ഗോപി തന്നെ അഭിനയിച്ച ,
ഷേക്സ്പെയര്‍ കൃഷ്ണപിള്ള എന്ന അദ്ധ്യാപകന്‍.പുരുഷന്റെ മനസ്സ് വെറുതെ കാണാന്‍ ശ്രമിക്കുമ്പോള്‍ തോന്നാറുണ്ട് ..അഗാധമായ ആത്മസംഘര്ഷങ്ങളുടെ ചുഴി അവനവനു പോലും കണ്ടെത്താന്‍ കഴിയാത്ത വണ്ണമാണ് സമൂഹത്തില്‍ ആണിനെ വാര്‍ത്തെടുക്കുന്നത് ..തലച്ചോറ് കത്തിപ്പിടിയ്ക്കുന്ന അനുഭവങ്ങള്‍ നേരിട്ടാലും കണ്ണുനീര്‍ പാടില്ല എന്നാണ് അവനെ ഓതിവളര്‍ത്തുന്നത് ..അഭിശപ്തമായ ഭൂതകാലത്തില്‍ നിന്നും ഒളിച്ചോടാന്‍ തത്രപ്പാട് നടത്തുന്നതിന് പോലും പുരുഷന് വിലക്കുകള്‍..മനസ്സിലേയ്ക്ക് ആണിയടിക്കുന്ന പോലെ കൊടുംഭീതികള്‍ അവനിലും ഉണ്ടാകാറുണ്ട് ..പക്ഷെ , അവനു അവനെ അറിയാന്‍ പറ്റാറില്ല ..അതാണ് ആണിന്റെ ശാപം ..
ആ തരത്തില്‍ നോക്കുമ്പോള്‍ ,കലാകാരന്‍മാര്‍ ഭാഗ്യം ചെയ്തവര്‍ ആണെന്ന് തോന്നും ..
ഭരതനെ പോലെ വിശാലമായി , സ്വതന്ത്രമായി , പുരുഷന്‍ ഇതാണ് എന്ന് വാരിവലിച്ചു എഴുതി അവതരിപ്പിക്കാന്‍ കഴിഞ്ഞവര്‍ ..പുരുഷന് ശക്തമായ , മൂഡ് ഡിസോര്‍ഡര്‍ തലങ്ങള്‍ ഉണ്ടാകാറുണ്ട് ..പക്ഷെ , ചര്‍ച്ചകള്‍ എവിടെയും സ്ത്രീയുടെ മൂഡ് ഡിസോര്ഡറിനെ പറ്റി..സ്ത്രീകള്‍ എഴുതി കൊണ്ടേ ഇരിക്കുന്നു …പക്ഷെ , ശ്രദ്ധിച്ചിട്ടുണ്ട് ..എന്ത് കൊണ്ടാണ് പെണ്ണുങ്ങള്‍ തുറന്നെഴുതുന്ന പോലെ അതൊന്നും ആണിന് പറ്റുന്നില്ല എന്ന് ..ഭരതനെ പോലെകാലത്തിനു മുന്‍പേ സഞ്ചരിച്ച വരെ മറക്കാന്‍ പറ്റാതെ ആകുന്നതും ,
Post Your Comments