മസ്ക്കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്ക്കറ്റിലെ ഇന്ത്യൻ എംബസി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം നല്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എംബസി അറിയിച്ചു. ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർ കൊറോണ വൈറസിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യ സഹായം ആവശ്യമുള്ളവര്‍ ഒമാൻ ആരോഗ്യ വകുപ്പിന്റെ 24441999 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 24695981 എന്ന നമ്പറിൽ മസ്കറ്റ് ഇന്ത്യൻ എംബസിയുമായി ബന്ധപെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ഒമാനിൽ ചികിത്സയിലായിരുന്ന ഒരാൾ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments