വാഷിംഗ്ടന്‍: കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വാഷിംഗ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കിംഗ് കൗണ്ടിയില്‍ താമസിക്കുന്ന 50 വയസുള്ള പുരുഷനാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.അതേസമയം 22 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ ബാധിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അതേസമയം 61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments