
കറാച്ചി: ട്രെയിന്‍ ബസില്‍ ഇടിച്ച് വന്‍ ദുരന്തം. 18 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കറാച്ചിയില്‍നിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാന്‍ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്. സിന്ദ് പ്രവിശ്യയിലെ സുക്കുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കുര്‍ ഡെപ്യുട്ടി കമ്മീഷണര്‍ റാണ അദീല്‍ പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും അദീല്‍ കൂട്ടിച്ചേര്‍ത്തു. ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments