തിരുവനന്തപുരം : മതസൗഹാര്‍ദത്തിന്റെ ഹൃദ്യമായ അനുഭവമായി ക്ഷേത്രത്തിലേയ്ക്കുള്ള വിളക്കുകെട്ട് ഘോഷയാത്രയ്ക്ക് ക്രിസ്ത്യന്‍ മുസ്ലിം ദേവാലയങ്ങളുടെ സ്വീകരണം.
കുളത്തൂര്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തൂക്ക ഉത്സവത്തോടനുബന്ധിച്ച് വിവേകാനന്ദ ചാരിറ്റി ട്രസ്റ്റ് ഒരുക്കിയ വിഴക്കുകെട്ടാണ് സാഹോദര്യത്തിന്റെ വേദിയായത്. ഉത്സവങ്ങള്‍ മതാതീതമാണെന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു സന്ദേശം.
കാരോട് നിന്ന് ആരംഭിച്ച ഘോഷയാത്രയുടെ ഉദ്ഘാടനം കാരോട് മലങ്കര സുറിയാനി ദേവാലയം വികാരി ഫാ.അലോഷ്യസ് തുണ്ടുതട്ടില്‍ നിര്‍വഹിച്ചു. ഘോഷയാത്ര കടന്നുപോകുന്ന വളിയിലുള്ള ചാരോട്ടുകോണം മുസ്ലിം ജമാ അത്ത് പള്ളിയിലും വിളക്ക് കെട്ടിനുള്ള സ്വീകരണം നടന്നു. സ്വീകരണത്തിന് വിപുരമായ ഒരുക്കങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
Post Your Comments