ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന് സമീപമാണ് ആക്രമണം നടത്തിയത്. ഹമാസും പലസ്തീന്‍ ഇസ്ലാമിക് ജിഹാദുകളും ഭീകര ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി പള്ളിക്ക് സമീപം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇസ്രായേല്‍ സേന അറിയിച്ചു.
Read Also: ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു: അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 1,400 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസ മുനമ്പിലെ മരണസംഖ്യ 4,469 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments