ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. ആര്‍ക്കിടെക്റ്റ് ഇമ്രാന്‍ ഷെയ്ഖാണ് പള്ളിയുടെ രൂപ കല്‍പ്പന ചെയ്യുന്നത്. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് പള്ളിക്ക് നല്‍കിയത്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും പള്ളി നിര്‍മിക്കുക.
Read Also: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാനില്ല: പരാതിയുമായി കുടുംബം
വ്യാഴാഴ്ച മുംബൈയിലെ രംഗ് ശാരദ ഹാളില്‍ നടന്ന പൊതുയോഗത്തിലാണ് രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തത്. ബാബ്‌റി മസ്ജിദ് പള്ളിക്ക് പകരമായാണ് പുതിയ പള്ളി നിര്‍മിക്കുന്നത്. ഓള്‍ ഇന്ത്യ റബ്ത-ഇ-മസ്ജിദിനെയും
ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനെയും പ്രതിനിധീകരിക്കുന്ന സംഘമുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.
ബാന്ദ്രയിലെ രംഗ്ശാരദ ഹാളിലാണ് പരിപാടി നടത്തിയത്. പള്ളിയുടെ പേരുമായി ബന്ധപ്പെട്ട് മത നേതാക്കള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഹസ്രത്ത് അബൂബക്കര്‍, ഹസ്രത്ത് ഉമര്‍, ഹസ്രത്ത് ഉസ്മാന്‍, ഹസ്രത്ത് അലി എന്നീ നാല് ഖലീഫമാരുടെയും പേരിലായിരിക്കും പള്ളിയുടെ അഞ്ച് കവാടങ്ങള്‍ അറിയപ്പെടുക.
9,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകുമെന്ന് അധികൃതര്‍ അറിയിച്ചു. അയോധ്യക്ക് 25 കിലോമീറ്റര്‍ അകലെയുള്ള ദാനിപൂരിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളിയുടെ നിര്‍മ്മാണം.
Post Your Comments