KeralaLatest NewsNews

രണ്ട് കാരണങ്ങളാല്‍ ഞാൻ രാജ്യം വിടുന്നു; പൃഥ്വിരാജിന്റെ കുറിപ്പ് ചർച്ചയാകുന്നു

രണ്ടുകാരണങ്ങളാല്‍ താന്‍ രാജ്യത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയുള്ള പൃഥ്വിരാജിന്റെ കുറിപ്പ് ചർച്ചയാകുന്നു. തനിക്ക് വേണ്ടി കുറച്ച്‌ സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്‌ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണ് താന്‍ കരുതുന്നതെന്നും ഫേസ്ബുക്ക്പോസ്റ്റിലൂടെ പൃഥ്വിരാജ് വ്യക്തമാക്കുന്നു. രണ്ടു കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ രാജ്യം വിടുന്നത്. ഒന്ന്, അതു എനിക്കുവേണ്ടി തന്നെയാണ്. എനിക്കുവേണ്ടി കുറച്ചു സമയമെടുക്കുന്നത് അനിവാര്യമാണെന്ന് എനിക്കു തോന്നി. രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്ന് മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ എന്റെ പരിധികളെല്ലാം തരണം ചെയ്യുമെന്നും താരം പറയുന്നു.

Read also: പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും രഹസ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന് ഡി​ജി​പി

shortlink

Related Articles

Post Your Comments

Related Articles


Back to top button