Latest NewsNewsIndia

ഇതിന് മുമ്പ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ല : മോദി

ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രയാഗ്‌രാജില്‍ നടത്തിയ പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് മുമ്പ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനം. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഭിന്നശേഷിക്കാര്‍ക്കായി വെറും 380 കോടി മാത്രമാണ് ചെലവഴിച്ചത്. എന്നാല്‍, തന്റെ സര്‍ക്കാര്‍ 900 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button