കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് ചെന്നിത്തല പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് വച്ച ഹരിതം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നി പദ്ധതികളില്‍ ലൈഫിനെപ്പറ്റിമാത്രമാണ് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. ബാക്കി പദ്ധതികളെല്ലാം പരാജയപ്പെട്ടു. 70000 ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ വീട് നല്‍കിയത്.
അതില്‍ കേന്ദ്രസര്‍ക്കാരിന്റെ 885 കോടി ഉപയോഗിച്ച് 55000 വീടുകളാണ് പൂര്‍ത്തിയായത്. 3.30 ലക്ഷം ഭൂരഹിതരില്‍ 164 പേര്‍ക്ക് മാത്രമാണ് വീട് നിര്‍മ്മിക്കാന്‍ സഹായം അനുവദിച്ചത്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 885 കോടിയും ലൈഫിലേയ്ക്ക് വകമാറ്റി. ഹഡ്‌കോ 15 വര്‍ഷത്തെ കലാവധിക്ക് വായ്പ നല്‍കി. ഒരു ഗുണഭോക്താവിന് ഹഡ്‌കോ 1.6 ലക്ഷവും തദേശ സ്വയംഭരണ വകുപ്പ് 1 ലക്ഷവും തദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതി തുകയില്‍ നിന്ന് 20 ശതമാനവും നല്‍കിയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 4.14 ലക്ഷം വീടുകളാണ് നല്‍കിയത്. 52000 വീടുകളുടെ നിര്‍മ്മാണം ഏതാണ്ട് മുക്കാല്‍ ഭാഗത്തിലേറെ പൂര്‍ത്തിയായിരുന്നു. ആ വീടുകളും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ 2 ലക്ഷം വീടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് എന്നിവരും പങ്കെടുത്തു.
Post Your Comments