Latest NewsKeralaNews

കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ വിശദീകരണവുമായി കുമ്മനം രാജശേഖരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ വിശദീകരണവുമായി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മറ്റ് ചില പരിപാടികള്‍ നേരത്തെ ഏറ്റതിനാലാണ് താന്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കുമ്മനം പറഞ്ഞു. കെ സുരേന്ദ്രന്റെ ഉള്ളിയേരിയിലെ സ്വീകരണ വേദിയിലാണ് കുമ്മനം രാജശേഖരന്റെ വിശദീകരണം. വിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കുമ്മനം പറഞ്ഞു.

കുമ്മനം രാജശേഖരന് പുറമെ ശോഭ സുരേന്ദ്രനും സ്ഥാനാരോഹണ ചടങ്ങിനെത്തിയിരുന്നില്ല. നേതാക്കളുടെ വിട്ടുനില്‍ക്കല്‍ വിവാദമായതിന് പിന്നാലെ എഎന്‍ രാധാകൃഷ്ണനും എംടി രമേശും ചടങ്ങ് തീരാനിരിക്കെ ഓഫീസിലെത്തിയിരുന്നു. സുരേന്ദ്രന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഒരു സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു എഎന്‍ രാധാകൃഷ്ണന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button