പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ജലക്ഷാമവും രൂക്ഷം. പല പ്രദേശങ്ങളിലും വെള്ളം കിട്ടാതെ വലയുകയാണ്. അതിനിടയില്‍ കര്‍ഷകര്‍ക്ക് കിട്ടേണ്ട വെള്ളം പതിവായി മോഷ്ടിക്കുകയാണ് പത്തനംതിട്ട അടൂരിലെ എസ്എന്‍ഐടി കേളേജ്. കല്ലട ഇറിഗേഷന്‍ കനാലില്‍ നിന്ന് വെള്ളം കോളേജ് കടത്തിയിരിക്കുന്നത്.
പ്രദേശത്ത് വരള്‍ച്ച കഠിനമായതിനാല്‍ കനാലില്‍ വെള്ളം തുറന്ന് വിട്ടിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കല്ലട ഇറിഗേഷന്‍ കനാല്‍ തുറന്ന് വിട്ട വെള്ളം അന്ന് മുതല്‍ കൊടുമണിലെ ഉപകനാലില്‍ നിന്ന് കടത്തിക്കൊണ്ട് പോവുകയായിരുന്നു കോളേജ്. ലോറിയിലാണ് വെള്ളം പട്ടാപ്പകല്‍ കടത്തുന്നത്. കോളേജില്‍ കിണറുകള്‍ ഉള്ളപ്പോഴാണ് ഈ മോഷണം.
എന്നാല്‍ വെള്ളം കടത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇറിഗേഷന്‍ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ അനുമതി ഇല്ലാതെ വെള്ളം കടത്തിയത് അന്വേഷിക്കുമെന്നും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments