കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ താഹാ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ആവശ്യം. ദേശീയ അന്വേഷണ ഏജന്‍സി ജാമ്യപേക്ഷ എതിര്‍ക്കുകയായിരുന്നു.താഹയോടൊപ്പം കസ്റ്റഡിയിലായ അലന്‍ ഷുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
അതേസമയം, ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അലന്‍ ഷുഹൈബിനെ അടുത്തയിടെ കണ്ണൂര്‍ സര്‍വലകലാശാല അനുവദിച്ചിരുന്നു.
നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് അലന്‍ ഷുഹൈബിനെയും താഹാ ഫസല്‍നെയും പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ യു.എ.പി.എ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് യുവാക്കളുടെ കേസും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയോട് കേസേറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ചാണ് എന്‍.ഐ.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചത്.
Post Your Comments