കൊല്ലം: വിതുമ്പിക്കരഞ്ഞ നൂറ് കണക്കിന് മനുഷ്യരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കണ്ണീരോര്‍മയായി ദേവനന്ദ. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടില്‍ വച്ച് സംസ്‌കരിച്ചു. പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ആറരയോടെയാണ് സംസ്‌കാര ചടങ്ങുകളിലേക്ക് കടന്നത്.
നൂറ് കണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്‌കൂളിലും വീട്ടിലുമായി എത്തിയത്. ആറ്റില്‍ വീണ് മുങ്ങിമരിച്ചതാണെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. ഇന്നലെ പത്തുമണിയോടെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. മൃതദേഹം അഴുകാനും തുടങ്ങിയിരുന്നു.
കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നാണു നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും. കുട്ടിയെ പരിചയക്കാരാരെങ്കിലും പുഴയരികിലേക്ക് കൂട്ടികൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Post Your Comments