KeralaLatest NewsNews

തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് ; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയണമെന്ന് അമ്മ ധന്യ

കൊല്ലം: ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ. പറയാതെ എങ്ങോട്ടും പോകാത്ത കുഞ്ഞാണെന്നും തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണെന്നും നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അമ്മ പറഞ്ഞു. കാണാതായി കരഞ്ഞ് വിളിച്ചപ്പോള്‍ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാന്‍ അവസരമുണ്ടാക്കണമെന്നും എത്രയും പെട്ടെന്ന് ഇതിന്റെ വിവരം അറിയണം. എല്ലാവരും സഹായിക്കണം എന്നും ദേവനന്ദയുടെ അമ്മ പറഞ്ഞു.

വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം കിട്ടാനുണ്ട്. അന്വേഷണം കാര്യക്ഷമായി നടത്തി സത്യം അറിയാന്‍ സഹായിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഷോളുകൊണ്ട് കളിക്കുകയായിരുന്നു. ഡാന്‍സിന് ഷോളൊന്നും ഇല്ലായിരുന്നു. കുഞ്ഞ് കളിക്കാനെടുക്കുന്ന ഷോളാണെന്നും അമ്മ വിശദീകരിച്ചു. ധന്യ പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നാണ് അച്ഛന്‍ പ്രദീപും പറഞ്ഞു.

ദേവനന്ദയുടെ മുങ്ങിമരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു. മുത്തച്ഛന്‍ മോഹനന്‍ പിള്ളയാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തില്‍ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛന്‍ പറയുന്നു. അമ്മയോടോ മുത്തശ്ശിയോടോ മുത്തച്ഛനോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാല്‍ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും മുത്തച്ഛന്‍ പറയുന്നു.

കുട്ടി ഒറ്റക്ക് ആറ്റിന്‍ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു പരിചയവും ഇല്ലാത്ത വഴിയാണ്. ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും ഇക്കാര്യത്തില്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button