മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. സച്ചിനെതിരെ പന്തെറിയുന്നതിനേക്കാള്‍ അല്‍പം കടുപ്പമാണ് ലാറയെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കെതിരെയാണ് ബൗള്‍ ചെയ്യാന്‍ കൂടുതല്‍ കടുപ്പം എന്ന ചോദ്യത്തിന് മറുപടിയായി മഗ്രാത്ത് വെളിപ്പെടുത്തിയത്. ലാറ ഒരിക്കലും അദേഹത്തിന്റെ ശൈലി മാറ്റിയിരുന്നില്ലെന്നും 15 തവണ അദേഹത്തെ തനിക്ക് പുറത്താക്കാനായി. എന്നാല്‍ താനും വോണും ഒന്നിച്ചുകളിക്കുന്ന കാലത്ത് അദേഹം വലിയ സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും തങ്ങള്‍ക്കെതിരെ അടിച്ചുകൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാറ അദേഹത്തിന്റെ ദിനങ്ങളില്‍ വിസ്മങ്ങള്‍ കാട്ടിയിട്ടുണ്ടെന്നും. സച്ചിനും മികച്ച താരമാണ്. എന്നാല്‍ സച്ചിനെതിരെ പന്തെറിയുന്നതിനേക്കാള്‍ അല്‍പം കടുപ്പമാണ് ലാറയെ നേരിടുന്നതെന്നും ലാറ കൂടുതല്‍ നിര്‍ഭയനാണെന്നും മഗ്രാത്ത് വ്യക്തമാക്കി.
Post Your Comments