KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

ജോളിക്ക് ഒപ്പമുണ്ടായിരുന്ന സഹ തടവുകാരാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍.

കോഴിക്കോട് ജില്ലാ ജയിലിൽ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാൻ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികൾ മാത്രമേ ഇപ്പോൾ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ സെല്ലിലാണ് ജോളി. അതിൽ ജോളി അടക്കം ആറ് പേർ. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാ പ്രവണത കണ്ടതിനെതുടർന്നാണ് കൂടുതൽ പേരുള്ള സെല്ലിലേക്ക് മാറ്റിയത്.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: കേസിൽ നിർണായക മൊഴി? ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസില്‍ മുന്‍ ഭാര്യ മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും

ജയിലിൽ തൊഴിൽ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക്‌ പരിശീലനം നൽകാൻ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴിൽ പരിശീലനവും നൽകിയേക്കും. ജോളിക്കെതിരെ ശാസ്ത്രീയ രീതിയിൽ തെളിവുകൾ ശേഖരിച്ച് പഴുതുകൾ അടച്ചുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button