ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ കലാപകാരികള്‍ നടത്തിയ ആക്രമണം സംബന്ധിച്ച് പ്രതികരിച്ച ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന് ഇന്ത്യ ശക്തമായ താക്കീത് നല്‍കി.
രാജ്യതലസ്ഥാന നഗരിയില്‍ നടന്ന കലാപത്തെ ന്യായീകരിച്ച് ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയതിനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന് (ഒഐസി) കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഒഐസി വസ്തുതക്ക് നിരക്കാത്തതും തെറ്റിധാരണ പരത്തുന്നതുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഇന്ത്യ വ്യക്തമാക്കി.
ഒഐസിയുടെ പ്രസ്താവന വസ്തുത വിരുദ്ധമാണ്. തെറ്റിധാരണ പരത്താനായി തെരഞ്ഞെടുത്ത കാര്യങ്ങളാണ് ഒഐസിയുടെ പ്രസ്താവനയിലുള്ളത്. എന്നാല്‍ ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
നേരത്തെ, ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങളെ അനുശോചിക്കുന്നു എന്ന് അറിയിച്ച് ഒഐസി ട്വീറ്റ് ചെയ്തിരുന്നു. മുസ്ലീങ്ങളുടെ കൈവശമുള്ള വസ്തുവകകള്‍ക്ക് നേരെയും പള്ളികള്‍ക്കു നേരെയുമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചെന്നും നിരപരാധികളായവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നായിരുന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ട്വീറ്റ് ചെയ്തത്.
Post Your Comments