മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പിലെ ആവേശപ്പോരിനൊടുവിൽ ന്യൂസിലന്‍ഡിനെ തകർത്ത്, തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയിൽ കടന്നു. മെല്‍ബണില്‍ അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ നാല് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ 133 റണ്‍സ് മറികടക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞില്ല. 20ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129റൺസിന് പുറത്തായി.
INDIA WIN A THRILLER!
New Zealand make a fight of it, but Shikha Pandey holds her cool in the final over to take her team to the #T20WorldCup semi-final!#INDvNZ | #T20WorldCup
? https://t.co/FOcEv7TSQx pic.twitter.com/5bisscAHxA
— ICC (@ICC) February 27, 2020
മാഡി ഗ്രീന്‍ (24),കാറ്റി മാര്‍ട്ടിന്‍ (25),അമേല്യ കെര്‍(34) എന്നിവരാണ് ന്യൂസിലൻഡിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. റാച്ചേല്‍ പ്രീസ്റ്റ് 12ഉം സൂസി ബേറ്റ്സ് ആറും സോഫി ഡിവൈന്‍ 14 ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി പന്തെറിഞ്ഞ അഞ്ച് താരങ്ങളും ഓരോ വിക്കറ്റ് സ്വന്തമാക്കി.
2018: Semi-finals
2020: ?How far can India go this #T20WorldCup ? pic.twitter.com/6i8qClm6hO
— ICC (@ICC) February 27, 2020
Also read : ദുബായ് ഓപ്പണ്‍ : ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്ന് ലോക ഒന്നാം നമ്പർ താരം
ഷെഫാലി വര്‍മ്മ (34) ഇന്ത്യയുടെ ടോപ് സ്‌കോറർ. പനി മാറി ടീമിലേക്ക് തിരിച്ചെത്തിയ സ്‌മൃതി മന്ദാനയ്ക്ക് തിളങ്ങാൻ ആയില്ല, 11 റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയ 23ഉം ജെമീമ റോഡ്രിഗസ് 10ഉം റണ്‍സെടുത്തു. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗർ(1), ദീപ്‌തി ശര്‍മ്മ, വേദ കൃഷ്‌ണമൂര്‍ത്തി, രാധ യാദവ് എന്നിവരും പുറത്തായപ്പോൾ ശിഖ പാണ്ഡെ പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ-133-8 (20), ന്യൂസിലന്‍ഡ്-129/6 (20.0)
Post Your Comments