Latest NewsIndiaNews

ഡല്‍ഹിയിലെ വര്‍ഗീയ കലാപം : അന്വേഷണം ക്രൈംബ്രാഞ്ചിന് : അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍

ന്യൂഡല്‍ഹി : പൗരത്വനിയമഭേദഗതിയുടെ മറവില്‍ നടന്ന ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡി.സി.പിമാരുടെ കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഡി.സി.പി ജോയ് ടിര്‍കി, ഡി.സി.പി രാജേഷ് ഡിയോ എന്നിവരുടെ കീഴിലാണ് അന്വേഷണം.കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.

read also : കലാപകാരികൾ ആക്രമണം അഴിച്ചു വിട്ടത് കൂടുതലും ആപ്പ് തോറ്റ മണ്ഡലങ്ങളിൽ, എഎപിക്ക് പങ്കുണ്ടെങ്കില്‍ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്ന് കെജ്‌രിവാൾ

അതേസമയം കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button