പിറ്റ്‌സ്ബര്‍ഗ്: മദ്യപിക്കാതെ ഒരാളുടെ ശരീരത്തില്‍ മദ്യം എങ്ങനെ എത്തും. ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നായിരിക്കും നമ്മള്‍ വിചാരിക്കുന്നത്.എന്നാല്‍ മറിച്ചും സംഭവിക്കാം. ശസ്ത്രക്രിയക്ക് എത്തിയ 61 കാരിയുടെ മൂത്രത്തില്‍ മദ്യ കണ്ടെത്തി. മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രസഞ്ചിയില്‍ എങ്ങനെ മദ്യം വന്നു എന്ന സംശയത്തില്‍ പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിറ്റ്‌സ് ബര്‍ഗിലാണ് സംഭവം.
കരള്‍ മാറ്റിവയക്കാനാണ് 61 കാരി എത്തിയത് പരിശോധനയില്‍ മൂത്രത്തില്‍ മദ്യം കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇവരോട് കാര്യം തിരക്കി. എന്നാല്‍ മദ്യപിക്കില്ല എന്ന മറുപടിയാണ് നല്‍കിയത്. ഡോകടര്‍മാര്‍ പക്ഷേ ഇത് വിശ്വസിക്കാനും തയ്യാറായില്ല. ഇവര്‍ കള്ളം പറയുകയാണെന്ന് ആരോപിച്ച് ലഹരി വിമുക്ത ചികിത്സയ്ക്ക പറഞ്ഞു വിടുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയിലാണ് അവര്‍ക്ക് യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണ് ഈ അവസ്ഥ.
എന്നാല്‍ അവരുടെ കാര്യത്തില്‍, അത് ശരീരത്തിനുള്ളിലാണ് സംഭവിക്കുന്നത്. ശരീരം ഉത്പാദിപ്പിക്കുന്ന ഒരു തരം യീസ്റ്റിന്റെ അമിതമായ സാന്നിധ്യം അവരുടെ ശരീരത്തില്‍ കണ്ടെത്തി. ബ്രൂവറിയില്‍ ഉപയോഗിക്കുന്ന യീസ്റ്റിന് ഏറെക്കുറ സമാനമായിരുന്നു സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയ യീസ്റ്റ്. കൂടുതല്‍ പരിശോധനയില്‍ അവരുടെ മൂത്രസഞ്ചിയില്‍ ഫെര്‍മന്റേഷന്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.
Post Your Comments