KeralaLatest NewsNews

ഗുജറാത്ത് ഭരിച്ചവര്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍,ഡല്‍ഹിയിലും ഗുജറാത്ത് ആവര്‍ത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല 

ഡല്‍ഹിയില്‍ ആളിപടര്‍ന്ന വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതിന് നരേന്ദ്രമോദിക്കും അമിത്ഷാക്കും കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലാണ് അദേഹം വിമർശനമുന്നയിച്ചത്. പോസ്റ്റ് വായിക്കാം.

വര്‍ഗ്ഗീയ കലാപങ്ങളെ ആയുധമാക്കി അധികാരം പിടിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം നമ്മള്‍ ഗുജറാത്ത് മുതല്‍ കാണുന്നതാണ്.ഗുജറാത്ത് ഭരിച്ചവര്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍,ഡല്‍ഹിയിലും ഗുജറാത്ത് ആവര്‍ത്തിക്കുകയാണ്. ഡല്‍ഹിയില്‍ ആളിപടര്‍ന്ന വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതിന് നരേന്ദ്രമോദിക്കും അമിത്ഷാക്കും കഴിഞ്ഞില്ലെന്ന് മാത്രമല്ല അക്രമികളെ വെള്ളപൂശുന്ന നിലപാടുമായാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്.

രാജ്യത്ത് നിയമ വാഴ്ച ഉറപ്പ് വരുത്താന്‍ ഉത്തരവാദിത്വപ്പെട്ട ഒരു പദവിയില്‍ ഇരുന്നാണ് ഡല്‍ഹി കലാപം ആസൂത്രിതമല്ലെന്ന് അമിത് ഷാ പറഞ്ഞത്. ഇനി ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ല. ഇറങ്ങിപ്പോവുകയാണ് വേണ്ടത്.സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ സമരത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം നടത്തിയത് കപില്‍ മിശ്ര അടക്കമുള്ള ബിജെപി നേതാക്കളാണ്. കലാപത്തിന് ഊടുംപാവും നെയ്ത ഇവരെയാണ് കല്‍തുറങ്കില്‍ അടക്കേണ്ടത്.

ദല്‍ഹിയില്‍ അടിയന്തിരമായി സമാധാനം പുന:സ്ഥാപിക്കേണ്ട എല്ലാ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിനാണ്.രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടവരില്‍ ഒരാളെയും വെറുതെ വിടരുത്.ഇന്ത്യയുടെ തലസ്ഥാനം ഭീതി ജനകമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ ജീവനുംസ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസും, സുരക്ഷാസൈന്യവും കേന്ദ്രസര്‍ക്കാരും അക്രമികള്‍ക്ക് കുട പിടിക്കുകയാണ്.ഇത് കൊണ്ടൊന്നും സിഎഎ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button