പേരാവൂര്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യബസ് ഇടിച്ച് അഞ്ചു വയസുകാരന് ദാരുണാന്ത്യം. സഹോദരനൊപ്പം സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ അഞ്ചുവയസുകാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത്. പേരാവൂര്‍ ശാന്തിനകേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് റഫാന്‍ ആണ് മരിച്ചത്.
റോഡില്‍ സാരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന മുഹമ്മദ് റഫാനെ നാട്ടുകാര്‍ ചേര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസല്‍ റസീന ദമ്ബതികളുടെ മകനാണ്. പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.ബി. സജീവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ പുതുശ്ശേരി റോഡില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം.
ALSO READ: മന്ത്രി തോമസ് ഐസക് സർ സിപിയേക്കാൾ വലിയ ഏകാധിപതിയാണെന്ന് സിപിഐ
അപകടത്തിനിടയാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. റഫാന്റെ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയലേക്ക് മാറ്റി. സഹോദരങ്ങള്‍: സല്‍മാന്‍ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി, ശാന്തിനകേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍) ഫര്‍സ, ഫാത്തിമ.
Post Your Comments