ഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ തുടക്കം കുറിച്ചായിരുന്നു ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ട്രംപ് പുകഴ്ത്തുകയിം ചെയ്തു.’നമസ്തേ ട്രംപ്’ പരിപാടിയില്‍ ഒന്നേകാല്‍ ലക്ഷം ആളുകള്‍ തടിച്ചു കൂടിയത് തന്നെ കാണാന്‍ എന്നതിലുപരി മോദിയെ കാണാന്‍ ആയിരുന്നെന്നായിരുന്നു ട്രംപ് അദ്ദേഹത്തോട് പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘കഴിഞ്ഞ രണ്ട് ദിവസം, പ്രത്യേകിച്ച് ഇന്നലെ മോട്ടേര സ്റ്റേഡിയത്തില്‍ എനിക്ക് ലഭിച്ചത് വലിയ അംഗീകാരമായിരുന്നു. എന്നേക്കാള്‍ കൂടുതല്‍ ആളുകള്‍ താങ്കളെ കാണാനായിരിക്കാം എത്തിയത്. 1.25 ലക്ഷത്തോളം പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ താങ്കളുടെ പേര് പരാമര്‍ശിക്കുമ്പോഴെല്ലാം ജനങ്ങള്‍ കൂടുതല്‍ ആര്‍ത്തുവിളിച്ചിരുന്നു. ജനങ്ങള്‍ നിങ്ങളെ വളരെയേറെ സ്നേഹിക്കുന്നു’. ട്രംപ് പറഞ്ഞു.
Post Your Comments